കോവിഡ് ഉടന്‍ അവസാനിക്കുമെന്ന് അമേരിക്കന്‍ വൈറോളജിസ്റ്റ്

കൊവിഡ് വ്യാപനം ലോകത്ത് എല്ലായ്‌പ്പോഴും തുടരാന്‍ സാധ്യതയില്ലെന്ന് അമേരിക്കന്‍ വൈറോളജിസ്റ്റ്. വാക്‌സിനേഷനാണ് വൈറസ് വ്യാപനത്തെ തടയാനുള്ള ശക്തമായ ആയുധമെന്നും കൊവിഡ് വ്യാപനത്തിന്റെ അവസാനം അടുത്തിരിക്കുകയാണെന്നും അമേരിക്കന്‍ വൈറോളജിസ്റ്റായ ഡോ കുത്തുബ് മഹ്മൂദ് പറഞ്ഞു.

‘ഇത് എല്ലായ്‌പ്പോഴും തുടരാനാവില്ല. അവസാനം വളരെ അടുത്താണ്. ഈ ചെസ് ഗെയിമില്‍ ഒരു വിജയിയുണ്ടാവില്ല. സമനിലയായിരിക്കും. വൈറസ് ഒളിച്ചിരിക്കുകയും നമ്മള്‍ ജയിക്കുകയും ചെയ്യും. നമുക്കൊരു പക്ഷെ മാസ്‌കുകളില്‍ നിന്നും പുറത്തു കടക്കാന്‍ കഴിഞ്ഞേക്കും. നമ്മള്‍ മുന്നോട്ട് പോവുമെന്ന പ്രതീക്ഷിക്കുന്നു. നമ്മളതിന് അടുത്തെത്തിയതായി ഞാന്‍ കരുതുന്നു. വളരെ പെട്ടന്ന് തന്നെ ഈ മഹാമാരിയില്‍ നിന്നും പുറത്തു കടക്കാന്‍ കഴിഞ്ഞേക്കും’

‘മനുഷ്യന്‍ പ്രതിരോധം സൃഷ്ടിക്കുന്നതിനാല്‍ രക്ഷപ്പെടാന്‍ വേണ്ടി തുടരെ പരിവര്‍ത്തനം ചെയ്യേണ്ട സമ്മര്‍ദ്ദം വൈറസിനുണ്ട്. ഇത് ഒരു ഗെയിം പോലെയാണ്. ഒരു ചെസ് ഗെയിം പോലെ. മനുഷ്യരും വൈറസും തമ്മിലുള്ള ഒരു അനലോളജി പോലെ. വൈറസ് അതിന്റെ നീക്കങ്ങള്‍ നടത്തുന്നു. നമ്മള്‍ മനുഷ്യര്‍ നമ്മുടെ നീക്കങ്ങളും. നമ്മുടേത് ചെറിയ നീക്കങ്ങളാണ് മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, സാമൂഹിക അകലം എന്നിവയുള്‍പ്പെടെ ഉള്‍പ്പെടെ. വാക്‌സിനുകള്‍, ആന്റിവൈറലുകള്‍, ആന്റിബോഡികള്‍ എന്നീ ആയുധങ്ങളും വൈറസിനെതിരെ നമ്മുടെ പക്കലുണ്ട്’ ഡോ കുത്തുബ് മഹ്മൂദ് പറഞ്ഞു.

2021 ജനുവരി 16 ന് ആരംഭിച്ച ഇന്ത്യയിലെ രാജ്യവ്യാപക കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷത്തിനുള്ളില്‍ 60 ശതമാനം വാക്‌സിേനഷന്‍ പൂര്‍ത്തിയാക്കിയ ഇന്ത്യയുടെ നേട്ടത്തെ വൈറോളജിസ്റ്റ് അഭിനന്ദിച്ചു.

Top