ഉത്തേജക മരുന്ന് വിവാദം ; അമേരിക്കന്‍ നീന്തല്‍ താരത്തിന് 14 മാസത്തെ വിലക്ക്

Ryan-Lochte

വാഷിങ്ടണ്‍ : ഉത്തേജക മരുന്ന് വിവാദത്തെ തുടര്‍ന്ന് അമേരിക്കന്‍ നീന്തല്‍ താരമായ റയാന്‍ ലോച്ചെക്ക് 14 മാസത്തെ വിലക്ക്. ആറ് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ റയാനെ തിങ്കളാഴ്ചയാണ് വിലക്ക് ഏര്‍പ്പെടുത്തിയതായി യു എസ് ആന്‍ി ഡ്രോപ്പിങ് ഏജന്‍സി ( യു എസ് എ ഡി എ) അറിയിച്ചത്. ചികിത്സക്ക് വേണ്ടിയല്ലാതെ നിരോധിത മരുന്ന് ഉപയോഗിച്ചതിനാണ് യു.എസ് ഉത്തേജക വിരുദ്ധ ഏജന്‍സി വിലക്കേര്‍പ്പെടുത്തിയത്.

രണ്ട് മാസം മുമ്പ് റയാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വിവാദമായത്. ഇത് ശ്രദ്ധയില്‍പ്പെട്ട ആന്റി ഡ്രോപ്പിങ് ഏജന്‍സി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തിന്റെ സസ്‌പെന്‍ഷന്‍.

അതേസമയം താന്‍ നിയമവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും നിയമപരമായ കാര്യങ്ങള്‍ മാത്രമേ ചെയ്യാറുള്ളു എന്നും റയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 33 കാരനായ ലോക്റ്റേക്ക് 2019 ജൂണ്‍ വരെ മത്സരിക്കാന്‍ കഴിയില്ല. അടുത്ത വര്‍ഷത്തെ ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പടക്കം ഈ കാലയളവില്‍ നഷ്ടമാകും.

എന്നാല്‍ 2020 ലെ ടോക്യോ ഒളിമ്പിക്സിന് മത്സരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലോക്റ്റേ. ബി കോംപ്ലക്സ് വൈറ്റമിനാണ് കുത്തിവെച്ചതെന്നാണ് ലോക്റ്റേ വിശദീകരിക്കുന്നത്. നാല് ഒളിമ്പിക്സുകളില്‍ നിന്നായി ആറ് സ്വര്‍ണമടക്കം 12 മെഡലുകളാണ് അമേരിക്കന്‍ താരം നേടിയിട്ടുള്ളത്.

Top