അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ അറബ് സന്ദര്‍ശനം നാളെ മുതല്‍

വാഷിങ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ നാളെ മുതല്‍ അറബ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തും. സൗദി അറേബ്യ, ഖത്തര്‍ തുടങ്ങി എട്ടു രാജ്യങ്ങളാണ് പോംപിയോ സന്ദര്‍ശിക്കുക. സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചതിന് പുറകെയാണ് പോംപിയോയുടെ സന്ദര്‍ശനം.

രാജ്യാന്തരതലത്തില്‍ ട്രംപിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റേറ്റ് സെക്രട്ടറി അറബ് രാജ്യങ്ങളിലേക്കെത്തുന്നത്. ജോര്‍ദാന്‍, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ, ഖത്തര്‍, സൌദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലെ ഭരണാധികാരികളുമായും വിവിധ വകുപ്പ് മേധാവിമാരുമായും പോംപിയോ കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിപ്പ്. ഈ മാസം 8 മുതല്‍ 15 വരെയാകും സന്ദര്‍ശനം.

Top