american sensex – all markets down

മുംബൈ: അമേരിക്കയുടെ സാമ്പത്തികവളര്‍ച്ച പ്രതീക്ഷിച്ചയത്ര നേട്ടം കൈവരിച്ചില്ലെന്ന് ഫെഡറല്‍ റിസേര്‍വ് (ഫെഡ്) ചെയര്‍പേഴ്‌സണ്‍ ജാനറ്റ് എലന്‍ വെളിപ്പെടുത്തി. പിന്നാലെ ലോകകമ്പോളങ്ങള്‍ കൂപ്പുകുത്തി.

ഹോങ്കോംഗ് സൂചിക ഹാങ്‌സെങ് 3.8 ശതമാനം തകര്‍ന്നു. ഇന്ത്യന്‍ വിപണികളും കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെന്‍സെക്‌സ് മൂന്നു ശതമാനം ഇടിഞ്ഞു.

സാമ്പത്തികഭദ്രത മെച്ചമല്ലെന്നുള്ള എല്ലന്റെ വെളിപ്പെടുത്തല്‍ വൈകാതെതന്നെ ഫെഡ് പലിശനിരക്കില്‍ മാറ്റം വരുത്താനിടയുണെ്ടന്ന സൂചനയാണ് നല്കുന്നത്.

ഈ അഭ്യൂഹം പരന്നതോടെയാണ് ആഗോള കമ്പോളങ്ങള്‍ തകര്‍ന്നത്. ചൈനീസ് ചാന്ദ്രവര്‍ഷം പ്രമാണിച്ച് മൂന്നു ദിവസം അവധിയായിരുന്ന ഹോങ്കോംഗ് വിപണി തകര്‍ച്ചയോടെയാണു തുടങ്ങിയത്. ഹോങ്കോംഗ് സൂചിക ഹാങ്‌സെങ് 3.85 ശതമാനം തകര്‍ന്നു.

2012 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഓഹരിവിപണികളിലെ തകര്‍ച്ച ഹോങ്കോംഗില്‍ പ്രതിഷേധത്തിനു വഴിയൊരുക്കി. പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ചിലര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

ഓഹരിത്തകര്‍ച്ച ഹോങ്കോംഗിലെ ടൂറിസം മേഖലയെ തകര്‍ക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ദക്ഷിണകൊറിയ മൂന്നു ശതമാനം തകര്‍ച്ചയിലും സിങ്കപ്പൂര്‍ 0.8 ശതമാനം തകര്‍ച്ചയിലും ക്ലോസ് ചെയ്തു.

Top