‘റ്റൂ ബാഡ്…വി വില്‍ മിസ് യു കമല !’ ട്രംപിന്റെ ട്വീറ്റ് കണ്ട് ഞെട്ടി അജുവും സംവിധായകനും

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ് കണ്ട് ഞെട്ടി മലയാളികള്‍. ‘റ്റൂ ബാഡ്…വി വില്‍ മിസ് യു കമല എന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്. അജു വര്‍ഗീസ് നായകനായ കമല സിനിമയെ ഉദ്ദേശിച്ചാണോ എന്നായിരുന്നു ട്രോളന്മാരുടെ സംശയം. എന്തായാലും സംഭവം ഏറ്റെടുത്തത് ട്രോളന്‍മാര്‍ മാത്രമല്ല അജുവും സംവിധായകനും ട്രംപിന്റെ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണിപ്പോള്‍.

അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഡെമോക്രാറ്റ് വനിത അംഗവും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ് പിന്‍മാറിയതുമായി ബന്ധപ്പെട്ടായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്.

പ്രചരണത്തിനുള്ള ഫണ്ട് ഇല്ലാത്തതിനാല്‍ മത്സരത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് കമല ഹാരിസ് അറിയിച്ചതിനെ തുടര്‍ന്നാണ് ട്രംപ് ഇവരെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്രംപിന്റെ പരിഹാസത്തിനുള്ള മറുപടി കമല ഹാരിസ് നല്‍കുകയും ചെയ്തു. ‘വിഷമിക്കേണ്ടതില്ല പ്രസിഡന്റ്. നിങ്ങളുടെ വിചാരണക്ക് നേരില്‍ കാണാം’ – എന്നായിരുന്നു കമലയുടെ ട്വീറ്റ്.

Top