american president new plain

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ ‘എയര്‍ഫോസ് വണ്‍’ എന്ന ജെറ്റ് വിമാനത്തിന് പകരം പുത്തനൊരു വിമാനമൊരുങ്ങുന്നു. നിലവില്‍ ബോയിങ് 747200 ജെറ്റ് വിമാനമാണ് എയര്‍ ഫോഴ്‌സ് വണ്‍ എന്ന പേരില്‍ ഔദ്യോഗിക യാത്രകള്‍ക്കായി ഉപയോഗിക്കുന്നത്.

2024-ഓടുകൂടി നിര്‍മാണം പൂര്‍ത്തിയാക്കുന്ന പുതിയ എയര്‍ഫോസ് വണിനുള്ള എല്ലാ ഡിസൈന്‍ രൂപരേഖകളും ഇതിനകം സമര്‍പ്പിച്ചു കഴിഞ്ഞു. ബോയിംഗിനാണ് പുത്തന്‍ വിമാനത്തിന്റെ നിര്‍മാണ ചുമതല. ബോയിംഗിന്റെ 7478 എന്ന പുത്തന്‍ മോഡലായിരിക്കും ഭാവി അമേരിക്കന്‍ പ്രസിണ്ടന്റിന്റെ ഔദ്യോഗിക വിമാനമായി പറക്കുക.

നിലവില്‍ രണ്ട് പൈലറ്റുമാരടക്കം 78പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന 2000കോടി രൂപ ചിലവിട്ട ബോയിങ് 747200ബി വിമാനമാണ് സര്‍വീസ് നടത്തുന്നത്.
Untitled-1

ഏതാണ്ട് 30 വര്‍ഷത്തോളം ഈടുനില്‍ക്കുന്ന ബോയിംഗിന്റെ പുത്തന്‍ മോഡലാണ് അടുത്ത എയര്‍ഫോസ് വണ്‍ ആയി തിരഞ്ഞെടുത്തിട്ടുള്ളത്.

വീതികൂടിയ ബോഡിയും നാലു എന്‍ജിനുമുള്ള ഈ ബോയിംഗ് വിമാനത്തെ അമേരിക്കന്‍ പ്രസിണ്ടന്റിന്റെ ഔദ്യോഗിക വിമാനമായി ഉപയോഗിക്കാന്‍ തക്കവണ്ണമുള്ള എല്ലാ സുരക്ഷാസന്നാഹങ്ങളും ഉള്‍പ്പെടുത്തി പുതുക്കി പണിയുകയാണ് ചെയ്യുന്നത്.

അമേരിക്കയില്‍ ആണവാക്രമണങ്ങള്‍ പോലുള്ള ഗൗരവകരമായ അക്രമണങ്ങളുണ്ടാകുന്ന വേളയില്‍ അത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടനടി പുറത്ത് വിടുന്ന ഇലക്‌ട്രോമാഗ്‌നെറ്റിക് തരംഗങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന പുതിയൊരു കമ്മ്യൂണിക്കേഷന്‍ സിസ്റ്റവും ഉള്‍പ്പെടുത്തുമെന്നാണ് പുതിയ എയര്‍ഫോസ് വണ്ണിന്റെ പ്രത്യേകത.

പറക്കും വൈറ്റ്ഹൗസ് എന്നറിയപ്പെടുന്ന വിമാനത്തില്‍ വെറ്റ് ഹൗസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതായിരിക്കും.

നിലവിലുള്ള വിമാനത്തിലേതു പോലെ ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഈ വിമാത്തിലും ഘടിപ്പിക്കുന്നതാണ്.

Untitled-1
ഏത് പ്രതികൂല കാലാവസ്ഥയിലും പറക്കുന്ന ഈ വിമാനത്തിന് ആക്രമണങ്ങളില്‍ യന്ത്ര തകരാറുകളൊന്നും സംഭവിക്കില്ലെന്നതാണ് സവിശേഷത.

നാലായിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണ്ണവും 70.4 മീറ്റര്‍ നീളവും 59.6 മീറ്റര്‍ വീതിയുമാണ് നിലവിലെ ഔദ്യോഗിക വിമാനത്തിനുള്ളത്.

പ്രസിഡന്റിന് പ്രത്യേകമായി ഒരു സ്യൂട്ട് മുറിയുള്ള ഈ വിമാനത്തിന് മൂന്നു നിലകളാണുള്ളത്. കിടപ്പറ, ഒരു ഡ്രസ്സിങ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം എന്നിവ അടങ്ങുന്നതാണ് പ്രസിഡന്റിന്റെ സ്വകാര്യമുറി.

അത്യാധുനിക ആശയവിനിമയ സൗകര്യങ്ങള്‍ക്ക് പുറമെ 85 ടെലിഫോണ്‍, 19 എല്‍സിഡി സ്‌ക്രീനുകള്‍ എന്നിവയും വിമാനത്തിന്റെ ഭാഗമാണ്.

വൈദ്യചികിത്സയ്ക്കായുള്ള മെഡിക്കല്‍ സ്യൂട്ട്, സമ്മേളനഹാള്‍, പ്രസിഡന്റിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക കാബിനുകള്‍, മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഇരിപ്പിടം, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായി താമസസൗകര്യം, മറ്റ് ജീവനക്കാര്‍ക്കുള്ള മുറികള്‍ എന്നീ സൗകര്യങ്ങള്‍ അടങ്ങുന്നതാണ് അമേരിക്കന്‍ പ്രസിണ്ടന്റിന്റെ ഔദ്യോഗിക വിമാനം.

ഈ വിമാനത്തിലുള്ള ഭക്ഷണശാലയില്‍ ഒരേ സമയം നൂറു പേര്‍ക്ക് ഭക്ഷണം വിളമ്പനാകും.

സാറ്റലൈറ്റ് സംവിധാനത്തിലൂടെ യാത്രാവേളയില്‍ തന്നെ പ്രസിഡന്റിന് ഈ ലോകത്തിലെ ആരുമായും ആശയ വിനിമയം നടത്താനാവും.

ഭീകരാക്രമണത്തേയും ആണവാക്രമങ്ങളേയും പ്രതിരോധിക്കാന്‍ തക്കവണ്ണമാണിതിന്റെ നിര്‍മ്മിതി.

വിമാനത്തില്‍ ഇലക്ട്രിക് ഡിഫന്‍സ് സിസ്റ്റം പോലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ശത്രുവിന്റെ റഡാറുകളുടെ ദിശ മാറ്റാനും മിസൈലുകളെ തകര്‍ക്കാനും സാധിക്കും.

Untitled-1
ഇന്‍ഫ്രാ റെഡ് മിസൈല്‍ ദിശാസംവിധാനത്തെ കണ്ണഞ്ചിപ്പിച്ച് ശത്രുവിന്റെ മിസൈലുകളെ ആശയക്കുഴപ്പത്തിലാക്കി അക്രമണം തടയാന്‍ വിമാനത്തിലുള്ള മിറര്‍ ബാള്‍ ഡിഫന്‍സിലൂടെ സാധിക്കും.

ആണവാക്രമണം ചെറുക്കാനും അമേരിക്കന്‍ പ്രസിഡന്റിന് വേണമെങ്കില്‍ വിമാനത്തിലിരുന്നു കൊണ്ട് തന്നെ പ്രത്യാക്രമണം നടത്താനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ന്യൂക്ലിയര്‍ ബട്ടണ്‍ ഘടിപ്പിച്ച മിലിട്ടറി ബ്രീഫ് കേസും വിമാനത്തിലുണ്ട്.

യാത്രാവേളയില്‍ അക്രമണം നടന്നാലുള്ള വൈദ്യാവശ്യങ്ങള്‍ക്കായി വേണ്ട സൗകര്യവും രക്തബാങ്കും ഓപ്പറേഷന്‍ തിയേറ്റും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ഏത് സമയത്തും വൈദ്യചികിത്സനല്‍കാന്‍ തയ്യാറായുള്ള ഒരു ഡോക്ടറും എയര്‍ഫോസ് വണ്ണിന്റെ ഭാഗമാണ്.

ഇന്ന് അമേരിക്കന്‍ പ്രസിണ്ടന്റുപോലുള്ള ഉയര്‍ന്ന വ്യക്തികളുടെ ജീവന് എപ്പോള്‍ വേണമെങ്കിലും ഭീഷണി ഉയര്‍ന്നേക്കാമെന്നതിനാലാണ് കടുത്ത സുരക്ഷാ സജ്ജീകരണങ്ങോടെ വിമാനങ്ങള്‍ നിര്‍മിക്കുന്നത്.

Top