അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും; പ്രഖ്യാപനവുമായ് ഇന്ത്യന്‍ വംശജ

വാഷിങ്ടണ്‍ ഡിസി; അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ വംശജയും. കമലാ ഹാരിസാണ് 2020ലെ തെരഞ്ഞെടുപ്പില്‍ താനും മത്സരിക്കാന്‍ ഉണ്ടാവുമെന്ന വിവരം വെളിപ്പെടുത്തിയത്. നിലവില്‍ കലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റ് അംഗമാണ് കമല ഹാരിസ്.

അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍വംശജ കൂടിയാണ് കമല ഹാരിസ് എന്ന പ്രത്യേകത കൂടിയുണ്ട്. ജമൈക്കന്‍ വംശജനാണ് കമലയുടെ അച്ഛന്‍. ഇന്ത്യക്കാരിയായ ശ്യാമള ഗോപാലനാണ് കമല ഹാരിസിന്റെ മാതാവ്. കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായി രണ്ട് തവണ കമല പ്രവര്‍ത്തിച്ചിട്ടുണ്ട്.’കമല ഹാരീസ് ജനങ്ങള്‍ക്കുവേണ്ടി’ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രചാരണത്തിന് ഉടന്‍ തുടക്കമാകുമെന്നാണ് കമല ട്വീറ്റ് ചെയ്തത്.

Top