american presendent candidate trab agnist hillary clinton

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലക്കന്‍ മത്സരാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഡെമോക്രാറ്റിക് മത്സരാര്‍ത്ഥി ഹിലരി ക്ലിന്റന്‍. വെറുപ്പും ഭയവും വിതച്ചാണ് ഡൊണാള്‍ഡ് ട്രമ്പ് മുന്നോട്ട് പോകുന്നതെന്ന് ഹിലരി ക്ലിന്റെന്‍ അഭിപ്രായപ്പെട്ടു. വിദേശനേതാക്കളെല്ലാം ട്രമ്പ് പരാജയപ്പെടണമെന്ന് ആഗ്രഹിയ്ക്കുന്നു. അവരുടെ പിന്തുണ തന്നെ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ട്രമ്പ് പറഞ്ഞു.

എല്ലാ അമേരിക്കക്കാരും കരുതിയിരിയ്ക്കണം. നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി മുന്നേറാനാണ് ട്രമ്പിന്റെ ശ്രമം. ശ്രോതാക്കളെ അക്രമത്തിന് പ്രേരിപ്പിയ്ക്കുന്ന തരത്തിലുള്ള പ്രസംഗമാണ് ട്രമ്പിന്റേതെന്ന് ഹിലരി ക്ലിന്റന്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ഒരു കോടി 20 ലക്ഷത്തോളം വരുന്ന കുടിയേറ്റക്കാരെ നാടുകടത്തണമെന്നാണ് ട്രമ്പ് ആവശ്യപ്പെടുന്നത്. അമേരിക്ക എന്ന രാജ്യം തന്നെ കുടിയേറ്റക്കാര്‍ ഉണ്ടാക്കിയതാണ്. എന്നിട്ടിപ്പോള്‍ മുസ്ലീങ്ങളെ രാജ്യത്ത് പ്രവേശിയ്ക്കുന്നതില്‍ നിന്ന് തടയണമെന്നും നാട് കടത്തണമെന്നുമൊക്കെയാണ് ട്രമ്പ് പറയുന്നത്. മതസ്വാതന്ത്ര്യത്തില്‍ വിശ്വസിയ്ത്തുന്ന ഒരു നാട്ടിലാണ് ഇങ്ങനെ പറയുന്നത്. അമേരിക്കന്‍ മൂല്യങ്ങള്‍ക്കെതിരായ കാര്യങ്ങളാണ് ട്രമ്പ് പറയുന്നത്. ഇത്തരം കാര്യങ്ങള്‍ അംഗീകരിയ്ക്കാനാവില്ലെന്നും ഹിലരി ക്ലിന്റന്‍ പറഞ്ഞു.

വ്യാഴാഴ്ച ഫ്‌ലോറിഡ, ഇല്ലിനോയ്‌സ്, മിസൂറി, നോര്‍ത്ത് കരോളിന, ഓഹിയോ എന്നീ സംസ്ഥാനങ്ങളിലെ പ്രൈമറി നടക്കാനിരിയ്ക്കുകയാണ്. ഇതിന് മുന്നോടിയായാണ് ഹിലരി ഇക്കാര്യം പറഞ്ഞത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി അടക്കമുള്ളവര്‍ തനിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് ഹിലരി പറഞ്ഞു.

Top