നെടുമ്പാശ്ശേരിയില്‍ വെടിയുണ്ടകളുമായി അമേരിക്കന്‍ പൗരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി അമേരിക്കന്‍ പൗരന്‍ പിടിയില്‍. അമേരിക്കന്‍ പൗരനായ പരേത് പോളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

ടെക്സാസില്‍ നിന്നും ദുബായി വഴി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയതാണ് പരേത് പോള്‍. വിമാനത്താവള സുരക്ഷാ വിഭാഗമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Top