American Journalist and Translator killed in Afghanistan

കാബൂള്‍: അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ഡേവിഡ് ഗില്‍ക്കിയും അദ്ദേഹത്തിന്റെ അഫ്ഗാന്‍ വിവര്‍ത്തകനായ സബീനുള്ള തമന്നയും കൊല്ലപ്പെട്ടു. ഞായറാഴ്ച അഫ്ഗാന്‍ ആര്‍മിക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സംഘത്തിന് കിഴക്കന്‍ ഹെല്‍മാണ്ട് പ്രവിശ്യയില്‍ വച്ചായിരുന്നു വെടിയേറ്റതെന്ന് നാഷണല്‍ പബ്‌ളിക്ക് റേഡിയോ അറിയിച്ചു.

കൊല്ലപ്പെട്ട വിവര്‍ത്തകന്‍ സബീനുള്ള തമന്നയെ കൂടാതെ റിപ്പോര്‍ട്ടറായ ടോം ബോവ്മാനും നിര്‍മ്മാതാവായ മോണിക്ക എവ്സ്റ്റാറ്റീവ എന്നിവരും ഗില്‍ക്കിക്കൊപ്പമുണ്ടായിരുന്നെങ്കിലും അവര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല.

ഇറാഖ് അഫ്ഗാനിസ്ഥാന്‍ യുദ്ധത്തെയും സംഘര്‍ഷാവസ്ഥയെയും പറ്റി റിപ്പോര്‍ട്ട് തയ്യാറാക്കാനെത്തിയതായിരുന്നു ഗില്‍ക്കിയും സംഘവും. ഇതോടൊപ്പം യുദ്ധക്കെടുതികളനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 2007 ലെ എമ്മി അവാര്‍ഡ് ജോതാവായിരുന്നു ഗില്‍ക്കി.

Top