അമേരിക്കൻ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് ചൂടിൽ ടൈം സ്‌ക്വയർനഗരം

US wants

മേരിക്കൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ വാർത്തകൾ പുറത്ത് വരുമ്പോൾ, തിരഞ്ഞെടുപ്പിന്റെ ആവേശവും ലോകവ്യാപകമായി വർദ്ധിക്കുകയാണ്. ന്യൂ യോർക്കിന്റെ സിരാകേന്ദ്രമായ ടൈം സ്‌ക്വയർ തിരഞ്ഞെടുപ്പിന് വേണ്ടി പൂർണ്ണമായും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. എല്ലാ സ്ഥാനാർഥികളുടെയും ആരാധകർ ആവേശത്തോടെ ഒത്തുകൂടുകയാണ് ഇപ്പോൾ ടൈം സ്‌ക്വയറിൽ. കോവിഡ് കാലമായിട്ടുകൂടിയും തിരക്കിൽ യാതൊരു കുറവുമില്ല എന്നതാണ് മറ്റൊരു കാര്യം.

സ്ഥാനാർഥികളുടെ ആരാധകരെ പോലെ തന്നെ രസകമായ ഒന്നാണ് അവരുടെ അപരന്മരുടെ വരവും. ട്രംപിന്റെ അപരൻ വാൾ ഹോളാകട്ടെ ട്രംപിനെ വൈറ്റ്  ഹൌസിൽ നിന്ന് പുറത്താക്കണമെന്ന ആവിശ്യമുന്നയിച്ചാണ് ടൈംസ് സ്ക്വയറിൽ എത്തിയത്. എന്തായാലും അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടുപിടിച്ചു വരുമ്പോൾ ആവേശത്തിലായിരിക്കുകയാണ് ന്യൂയോർക് നഗരവും ടൈം സ്‌ക്വയറും.

Top