ആമസോണില്‍ ഓഫര്‍ മേള; വിലക്കുറവില്‍ സെമി ഓട്ടോമാറ്റിക് പ്രീമിയം വാഷിങ്‌മെഷീന്‍

മസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിന്‌റെ ഭാഗമായി വാഷിങ് മെഷീനുകള്‍ക്ക് വന്‍ ഓഫറുകള്‍. വൈറ്റ്-വെസ്റ്റിംഗ്ഹൗസിന്റെ സെമി ഓട്ടോമാറ്റിക് മെഷീനുകളുടെ ശ്രേണിയില്‍ മെഗാ ഡിസ്‌കൗണ്ടാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 17 മുതലാണ് വില്‍പ്പന തുടങ്ങുന്നത്.

വാഷിങ് മെഷീന്‍ വിഭാഗത്തില്‍ 7 കിലോ മോഡലിന് 7,299 രൂപയാണ് വില. 8 കിലോയ്ക്ക് 8,799 രൂപയും 9 കിലോ മോഡലിന് 9,799 രൂപയുമാണ് വില. എല്ലാ മോഡലും സെമി ഓട്ടോമാറ്റിക് പ്രീമിയം ആണ്. എച്ച്ഡിഎഫ്സി കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവ് നല്‍കുന്നുണ്ട്. ഒക്ടോബര്‍ 16 മുതല്‍ തന്നെ ആമസോണിന്റെ പ്രൈം അംഗങ്ങള്‍ക്കായി വില്‍പ്പന തുടങ്ങും.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിന്‌റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കമ്പനിയുടെ ഇന്ത്യന്‍ മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ പല്ലവി സിങ് പറഞ്ഞു.

Top