വിദേശ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള കേരളത്തിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് ക്രിസ്റ്റഫർ ഹോഡ്ജസ്

ഡൽഹി : വിദേശ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള കേരളത്തിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് അമേരിക്കന്‍ കോണ്‍സുല്‍ ജനറല്‍ ക്രിസ്റ്റഫര്‍ ഹോഡ്ജസ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി കൂടുതല്‍ സഹകരിക്കുമെന്നും ക്രിസ്റ്റഫര്‍ ഹോഡ്ജസ് പറഞ്ഞു. കേരളത്തിലേക്ക് വിദേശ സര്‍വ്വകലാശാലകളുടെ കടന്നുവരവിന് വഴിയൊരുക്കുന് ബജറ്റ് പ്രഖ്യാപനം ശരിയായ ദിശയിലെ ചുവടുവയ്‌പ്പെന്ന് പറയുന്നു അമേരിക്കന്‍ കോണസുല്‍ ജനറല്‍. ഈ മാസം 17ന് വിദേശ സര്‍വ്വകലാശാലകളുടെ പ്രതിനിധി സംഘം കൊച്ചിയിലെത്തുമെന്നും ക്രിസ്റ്റഫര്‍ ഹോഡ്ജസ് പറഞ്ഞു.

അമേരിക്കന്‍ ഭരണത്തില്‍ മാറ്റങ്ങള്‍ വന്നാലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അവസരത്തെ ദോഷകരമായി ബാധിക്കില്ല. വിവിധ മതവിഭാഗങ്ങളിലുള്ളവര്‍ സൗഹൃദത്തോടെ ജീവിക്കുന്ന നാടാണ് കേരളം എന്ന് മനസ്സിലാക്കാന്‍ ഡിസംബറിലെ സന്ദര്‍ശനത്തിലൂടെ കഴിഞ്ഞെന്നും ഹോഡ്ജസ് കൂട്ടിച്ചേര്‍ത്തു. കേരളം ശരിയായ തീരുമാനം എടുക്കുന്നതില്‍ സന്തോഷമുണ്ട്. അടുത്തയാഴ്ച കൊച്ചി അടക്കം 3 നഗരങ്ങളില്‍ 18 യുഎസ് സര്‍വ്വകലാശാലകളുടെ സംഘമെത്തും. കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുകയാണ് ലക്ഷ്യം.

Top