തലകീഴായി ഓടുന്ന കാറുമായി അമേരിക്കക്കാരന്‍ റിക്ക് സള്ളിവന്‍; അപ്പ്സൈഡ്-ഡൗണ്‍ 1991 ഫോര്‍ഡ് റേഞ്ചര്‍

തലകീഴായി ഓടുന്ന കാറുമായി ഒരു വാഹന പ്രേമി. അമേരിക്കക്കാരൻ റിക്ക് സള്ളിവനാണ് അപ്പ്സൈഡ്-ഡൗണ്‍ 1991 ഫോര്‍ഡ് റേഞ്ചര്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനം നിർമ്മിച്ചിരിക്കുന്നത്. ആറ് മാസം കൊണ്ടാണ് സള്ളിവർ ഫോര്‍ഡ് റേഞ്ചര്‍ നിർമിച്ചെടുത്തത്.

രണ്ട് പിക്കപ്പ് ട്രക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് ഈ വ്യത്യസ്തമായ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. കാഴ്ചയില്‍ ഒരു കാര്‍ തലകീഴായി മറിഞ്ഞ രീതിയിലാണ് കാണികൾക്ക് തോന്നുക. ഒരിക്കല്‍ പിക്കപ്പ് ട്രക്ക് റോഡിലൂടെ തലകീഴായി വലിച്ച്‌ കൊണ്ട് പോവുന്നത് കണ്ടപ്പോഴാണ് റിക്കിന് ഇത്തരത്തിലൊരു ആശയമുദിച്ചതെന്ന് അദ്ദേഹം പറയുന്നു.

വാഹനത്തിന്റെ പലഭാഗങ്ങളും കടമെടുത്തിരിക്കുന്നത് 95 മോഡല്‍ ഫോര്‍ഡ് F-150 യില്‍ നിന്നാണ്. ഏകദേശം 4.25 ലക്ഷം രൂപയാണ് വാഹനം നിര്‍മ്മിക്കാനായി ആകെ ചെലവിട്ട തുകയെന്ന് റിക്ക് പറയുന്നു. താന്‍ വിചാരിച്ച പോലെ തന്നെ വാഹനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായെന്നാണ് റിക്ക് പറയുന്നു.

ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ അപ്പ്സൈഡ്-ഡൗണ്‍ ഫോര്‍ഡ് റേഞ്ചര്‍ നിരത്തിലോടുന്നത് നിയമപരമായിട്ടാണെന്നതാണ്.

Top