അമേരിക്കന്‍ ബീഫ് 14 വര്‍ഷത്തിനുശേഷം ചൈനീസ് വിപണിയില്‍ വീണ്ടുമെത്തുന്നു

മേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര കരാറുകള്‍ക്ക് ദൃഢത കൈവരിക്കുകയാണ് പുതിയ തിരുമാനത്തിലൂടെ.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമേരിക്കന്‍ ബീഫ് ചൈനീസ് വിപണിയില്‍ എത്തുന്നത്.

14 വര്‍ഷത്തിനു ശേഷം, ചൈനീസ് മാര്‍ക്കറ്റ് യുഎസ് കാര്‍ഷികരംഗത്തിനു ആവേശഭരിതമായ ഒരു അവസരം നല്‍കുന്നുവെന്ന് ,ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ചൈന അമേരിക്കയുടെ ബീഫ് നിരോധിക്കുന്നതിന് മുന്‍പ് 70 മില്ല്യന്‍ ഡോളര്‍ മൂല്യമുള്ള ബീഫായിരുന്നു അമേരിക്ക കയറ്റുമതി ചെയ്തിരുന്നത്.

ഇത് ഒരു വലിയ കരാറാണെന്നും, വളരെ നല്ല വർത്തയാണെന്നും ലോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എക്സ്റ്റൻഷൻ സാമ്പത്തിക വിദഗ്ദ്ധൻ ലീ ഷൂൾസ് പറഞ്ഞു.

Top