അഫ്ഗാനില്‍ സൈനീകവ്യൂഹത്തിന് നേരെ വ്യോമാക്രമണം, അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു.

അഫ്ഗാനിലെ കാണ്ഡഹാറിലാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന സൈനിക വ്യൂഹത്തിനു നേരെ ഭീകരരുടെ ആക്രമണം ഉണ്ടാവുകയായിരുന്നുവെന്നാണ് വിവരം. അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ് ജെഫ് ഡേവിസാണ് ഈ വിവരം പുറത്തുവിട്ടത്.

എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയാറായില്ല.

Top