American airlines kicked off muslim passengers

ന്യൂയോര്‍ക്ക് : സുരക്ഷാ കാരണങ്ങളാലെന്ന പേരില്‍ യുഎസില്‍ കുട്ടികളുള്‍പ്പെട്ട മുസ്‌ലിം കുടുംബത്തെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ പൈലറ്റാണ് മുസ്‌ലിം കുടുംബത്തെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടത്.

ചിക്കാഗോയില്‍നിന്ന് വാഷിങ്ടണിലേക്ക് പോകാനായി വിമാനത്തില്‍ കയറിയതായിരുന്നു ഈമാന്‍ ആമി സാദും ഭര്‍ത്താവും മൂന്നു മക്കളും. വിമാനം പറന്നുയരുന്നതിന് തൊട്ടുമുന്‍പ് ഇവരോട് കുടുംബസമേതം വിമാനത്തില്‍ നിന്നിറങ്ങാന്‍ പൈലറ് ആവശ്യപ്പെടുകയായിരുന്നു. തങ്ങളോട് പുറത്തിറങ്ങിപ്പോകാന്‍ പൈലറ്റ് ആവശ്യപ്പെടുന്ന വീഡിയോയും ഇവര്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് വിവേചനപരമായ നടപടിയല്ലേ എന്നു ചോദിച്ച ഈമാന്‍ ആമിയോട് സുരക്ഷാ കാരണങ്ങളാലാണ് പുറത്തിറക്കുന്നതെന്നായിരുന്നു പൈലറ്റിന്റെ മറുപടി.

അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. സംഭവം വിവാദമായതോടെ വിമാനക്കമ്പനി ഈമാന്‍ ആമിയുടെ കുടുംബത്തോട് മാപ്പു ചോദിച്ചു. മറ്റൊരു വിമാനത്തില്‍ ഇവരെ വാഷിങ്ടണിലെത്തിക്കുകയും ചെയ്തു.

Top