അമേരിക്കന്‍ വ്യോമാക്രമണം; സോമാലിയയില്‍ നിരവധി ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: സോമാലിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു.

സോമാലി സര്‍ക്കാരിന്റെ പിന്തുണയോടെ രണ്ടു വ്യത്യസ്ത മേഖലയിലാണ് വ്യോമാക്രമണം നടത്തിയതെന്ന് യുഎസ് ആഫ്രിക്ക കമാന്‍ഡ് പറഞ്ഞു.

അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കാനും ഭീകരാക്രമണങ്ങള്‍ക്ക് തടയിടാനും യുഎസ് സേന നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് ആഫ്രികോം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഫ്രിക്കന്‍ യൂണിയന്‍ മിഷന്റെയും സോമാലി ദേശീയ സുരക്ഷാ സേനയുടെയും പിന്തുണയോടെയാണ് യുഎസിന്റെ പോരാട്ടം.

Top