കഴിക്കാന്‍ പറ്റാത്ത കൗ ഡങ്ക്‌ കേക്ക്‌സ് ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: അമേരിക്കയിലെ ഒരു പലചരക്കുകടയില്‍ വില്പനയ്ക്കു വെച്ചിരിക്കുന്ന ചാണകവറളിയുടെ ചിത്രമാണ് ഇപ്പോള്‍ ട്വിറ്റര്‍ ലോകത്തില്‍ ചിരിപടര്‍ത്തുന്നത്. ന്യൂ ജേഴ്‌സിയിലെ എഡിസണിലെ കടയില്‍ നിന്നുള്ള ചിത്രം മാധ്യമപ്രവര്‍ത്തകനായ സമര്‍ ഹലര്‍ങ്കറാണ് പങ്കുവെച്ചിരിക്കുന്നത്.

മതപരമായ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്നും ഭക്ഷ്യയോഗ്യമല്ലെന്നും ചാണകവറളിയുടെ കൂടിനു പുറത്ത് രേഖപ്പെടുത്തിയിട്ടുമുണ്ട്. 215 രൂപയാണ് പത്ത് ചാണകവറളിയുള്ള ഒരു പാക്കറ്റിന്റെ വില.

വെറും 2.99 ഡോളറിന് ന്യൂജഴ്‌സിയിലെ എഡിസണിലെ ഒരു പലചരക്കുകടയില്‍ ഇത് ലഭ്യമാണെന്നും സമര്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഈ ചാണകവറളി ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണോ അതോ അമേരിക്കയിലെ പശുക്കളുടേതാണോ എന്ന ചോദ്യത്തോടെയാണ് സമര്‍ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

Top