യെമന്‍ യുദ്ധം; ലോകരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ആവശ്യം ഉയര്‍ത്തി അമേരിക്ക

വാഷിംഗ്ടണ്‍: യെമനില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. യെമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ അടുത്തയാഴ്ച്ച നടക്കാനിരിക്കെയാണ് അമേരിക്കയുടെ ഈ ആവശ്യം. യുഎന്‍ ആണ് ചര്‍ച്ചയ്ക്ക് നേതൃത്വം നടക്കുന്നത്.

നിലവില്‍ അമേരിക്കയുടെ പിന്തുണയോടെ അറബ് സഖ്യസേന, യെമന്‍ സൈന്യം, ഹൂതി വിമതര്‍, വ്യത്യസ്ത മതവിഭാഗങ്ങള്‍ എന്നിവരാണ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മനുഷ്യദുരന്തങ്ങള്‍ തീവ്രമായ സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനെ പിന്താങ്ങി യെമനില്‍ യുദ്ധമവസാനിപ്പിക്കാറായെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ മനുഷ്യ ദുരന്തം അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുടെ ഓഫീസ് യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച അഭ്യര്‍ത്ഥന യുദ്ധത്തില്‍ പങ്കാളികളായവരെ അറിയിക്കുകയും ചെയ്തു. ഇതിനിടെ യുഎന്‍ മധ്യസ്ഥന്‍ സമാധാന ചര്‍ച്ചകള്‍ക്കായി അടുത്തയാഴ്ച്ച യെമനിലെത്തും. കഴിഞ്ഞ മാസം മാത്രം അറുപതിലധികം ഹൂതി വിമതരാണ് കൊല്ലപ്പെട്ടത്.

Top