ഇന്ത്യക്ക് അമേരിക്കന്‍ നിര്‍മിത ഗാര്‍ഡിയന്‍ ഡ്രോണ്‍ നല്‍കാന്‍ ഭരണകൂടത്തിന്റെ തീരുമാനം

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നാവികസേനയ്ക്ക് അത്യാധുനിക സാങ്കേതിക സംവിധാനമുള്ള പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണ്‍ നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്.

ജനറല്‍ ആറ്റമിക് നിര്‍മിക്കുന്ന 22 ഡ്രോണുകള്‍ വാങ്ങാനാണ് ഇന്ത്യ ഒരുങ്ങുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുന്നതിനു മുമ്പായാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായതെന്നാണ് വിവരം. ഈ മാസം 25, 26 തീയതികളിലാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം.

അമേരിക്കന്‍ നിര്‍മിത ഡ്രോണ്‍ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള താല്‍പര്യം 2015-ല്‍ ഇന്ത്യ ഒബാമ ഭരണകൂടത്തിനെ അറിയിച്ചിരുന്നു. ഉയര്‍ന്ന മലനിരകളില്‍ പറന്ന് കൃത്യമായി നിരീക്ഷണം നടത്താനുള്ള കഴിവാണ് പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണിന്റെ സവിശേഷത.

Top