99 വര്‍ഷത്തിനിടയിലെ ആദ്യ സൂര്യഗ്രഹണത്തിനു സാക്ഷിയാകാനൊരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍: 99 വര്‍ഷത്തിനിടയിലെ ആദ്യ സൂര്യഗ്രഹണം അമേരിക്കയില്‍ ചൊവ്വാഴ്ച അനുഭവപ്പെടും.

ഇന്ത്യന്‍ സമയം രാവിലെ 10.30 മുതലാണ് സൂര്യഗ്രഹണം കാണാന്‍ സാധിക്കുന്നത്. ചന്ദ്രന്റെ നിഴല്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കുന്നതാണ് സംപൂര്‍ണ സൂര്യഗ്രഹണം. എന്നാല്‍ ഇക്കുറി സൂര്യഗ്രഹണത്തിനുള്ള പ്രത്യേകത ഇത് യുഎസില്‍ മുഴുവന്‍ കാണാന്‍ സാധിക്കും എന്നതാണ്.

നോര്‍ത്ത് അമേരിക്കയില്‍ ദൃശ്യമാകുന്ന സൂര്യഗ്രഹണം ഉച്ചക്ക് 12 മുതല്‍ ലൈവായി നാസാ വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്ന് നാസാ അധികൃതര്‍ അറിയിച്ചു.

സൂര്യഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കുന്നത് പിന്നീട് കാഴ്ച ശക്തി ഉള്‍പ്പെടെ പല അവയവങ്ങള്‍ക്കു ദോഷം ചെയ്യുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചതിനാലാണ് ലൈവായി കാണിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

സംമ്പൂര്‍ണ സൂര്യഗ്രഹണത്തിന്റെ അതിമനോഹര ദൃശ്യം നാസാ ടിവിയിലും ലഭിക്കും. സോളാര്‍ എക്ലിപ്‌സ് ഗ്ലാസുകള്‍ ഉപയോഗിച്ചു സൂര്യഗ്രഹണം വീക്ഷിക്കുന്നതും സുരക്ഷിതമല്ലെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.

Top