America warning India and Pakistan

വാഷിങ്ടണ്‍: പഞ്ചാബില്‍ വ്യോമസേന താവളത്തിന് നേരെ തീവ്രവാദികള്‍ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനുമിടയില്‍ യുദ്ധമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.

തീവ്രവാദ ആക്രമണം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇതു യുദ്ധത്തില്‍ കലാശിച്ചേക്കുമെന്നും അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്ത്യയും പാകിസ്താനുമിടയില്‍ യുദ്ധമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അമേരിക്ക ഇതില്‍ ആശങ്കപ്പെടുന്നുവെന്നുമാണ് അദ്ദേഹം ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും മനപ്പൂര്‍വ്വമല്ലാതെ ഒരു യുദ്ധത്തിലേക്ക് വഴുതി വീഴാന്‍ നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ വഴിതെളിച്ചേക്കുമെന്നാണ് അമേരിക്കയുടെ അഭിപ്രായം.

Top