ജനങ്ങളുടെ പരമാധികാരം സംരക്ഷിക്കും; യുഎസിന്റെ നീക്കളെ തടയാന്‍ സഹായിക്കുന്നത് സൈനികരെന്നും മഡൂറോ

കാരക്കസ്; വെനസ്വേലയില്‍ ജനങ്ങളുടെ പരമാധികാരം സംരക്ഷിക്കുമെന്ന് നിക്കോളാസ് മഡൂറോ. വെനസ്വേലയുടെ സൈനിക പരിശീലനകേന്ദ്രം സന്ദര്‍ശിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിഷേധ നീക്കങ്ങളെ രാജ്യം ചെറുത്തു നില്‍ക്കുന്നത് സൈന്യത്തിന്റെ സഹായത്തോടെയാണെന്നും, 200 വര്‍ഷത്തിനിടെ വെനസ്വേല കണ്ടതില്‍വച്ച് ഏറ്റവും വലിയ രാഷ്ട്രീയ — സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് വെനസ്വേല കടന്നുപോകുന്നതെന്നും മഡൂറോ പറഞ്ഞു. സൈന്യത്തിനുള്ളില്‍ ഒരുതരത്തിലുമുള്ള വേര്‍തിരിവുകളും ഉണ്ടാവരുതെന്നും മഡൂറോ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അമേരിക്കന്‍ ഉപ പ്രധാനമന്ത്രി മൈക്ക് പെന്‍സ് വെനസ്വേലയിലും നിക്കരാഗ്വയിലും ജനങ്ങളെ അടിച്ചമര്‍ത്തുന്നത് ക്യൂബയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണെന്ന് ആരോപിച്ചിരുന്നു. ഇത് ശീതയുദ്ധകാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നതാണെന്ന് വെനസ്വേലന്‍ വിദേശകാര്യ സെക്രട്ടറി ജോര്‍ജ് അരോസ പറഞ്ഞു. 21-ാം നൂറ്റാണ്ടിന് യോജിച്ച പരാമര്‍ശമല്ലയിതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Top