അമേരിക്കയിൽ വാക്സിനെടുത്തവർക്ക് മാസ്ക് ധരിക്കാതെ പുറത്തിറങ്ങാം

വാഷിങ്ടൺ: കൊവിഡ് വാക്സിനേഷൻ പൂർത്തിയായവർക്ക് മാസ്ക് ധരിക്കാതെ പുറത്തിറങ്ങാൻ അനുവാദം നൽകി അമേരിക്ക. അതേസമയം മാസ്ക് നിർബന്ധമുള്ള പൊതുസ്ഥലങ്ങളിൽ അവ ധരിക്കണമെന്നും യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.

യുഎസിൽ പ്രായപൂർത്തിയായ പൗരന്മാരിൽ പകുതിയിലധികം പേരും ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെയാണ് അധികൃതർ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിയത്. വാക്സിനേഷൻ പൂർത്തിയായവർക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഇനി മാസ്ക് ധരിക്കണമെന്നില്ല. അതേസമയം മാസ്ക് നിർബന്ധമാക്കിയിട്ടുള്ള പൊതുസ്ഥലങ്ങളിലേക്കാണ് പോകുന്നതെങ്കിൽ അവ ധരിക്കണമെന്നും മാർഗനിർദേശത്തിലുണ്ട്‌.
.

Top