കൊവിഡ് വാക്സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യ ബിയര്‍ നല്‍കാന്‍ അമേരിക്ക

മേരിക്കയില്‍ കൊവിഡ് വാക്സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കും. അടുത്ത മാസം 4ന് മുന്‍പ് കൊവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുത്ത പ്രായപൂര്‍ത്തിയായവരുടെ എണ്ണം 70 ശതമാനത്തില്‍ എത്തിക്കാനാണ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം.

ബടൈ്വസര്‍ ബിയര്‍ കമ്പനിയാണ് ബിയര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. വാക്‌സിന്‍ എടുത്തവരുടെ എണ്ണം 70 ശതമാനത്തിലേക്ക് എത്തിക്കാന്‍ ഇനി 20 മില്യണ്‍ ജനങ്ങള്‍ കൂടി വാക്സിന്‍ എടുക്കേണ്ടതായുണ്ട്. ഏപ്രില്‍ 3.5 മില്യണ്‍ ഡോസ് പ്രതിദിനം ചെലവായിരുന്നു.

വാക്സിന്‍ സ്വീകരിച്ചതിന് ശേഷം അവധിയെടുക്കേണ്ടി വന്നാല്‍ സൗജന്യ ശിശു പരിചരണവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. വാക്സിന്‍ എടുത്തവരുടെ എണ്ണം വര്‍ധിപ്പിച്ചാലേ കൊവിഡില്‍ നിന്ന് രാജ്യം സ്വതന്ത്രമായെന്ന് പ്രഖ്യാപിക്കാന്‍ കഴിയൂ. അതേസമയം അമേരിക്കയിലെ 50 ശതമാനം ജനങ്ങള്‍ വാക്സിന്‍ എടുത്തുകഴിഞ്ഞു.

 

Top