america to build wall across mexico border

വാഷിംഗ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. മതില്‍ കെട്ടുന്നതോടെ ഇരു രാജ്യങ്ങളും കൂടുതല്‍ സുരക്ഷിതമാകുമെന്ന് ട്രംപ് പറഞ്ഞു.

അനധികൃതമായി ആയുധങ്ങളും പണവും കൈമാറ്റം ചെയ്യുന്നത് അവസാനിപ്പിക്കുന്നിന് വേണ്ടിയാണിത്.

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളില്ലൊന്നായിരുന്നു ഇത്. മതില്‍ കെട്ടാന്‍ ചെലവാകുന്ന പണം മെക്‌സിക്കോ പൂര്‍ണമായി തിരികെ നല്‍കുമെന്നും ട്രംപ് പറഞ്ഞു.

മതില്‍ കെട്ടുന്നത് മെക്‌സിക്കോക്കും ഗുണം ചെയ്യുന്നതാണ്. അതുകൊണ്ടു തന്നെ ഇതിന് ചെലവാകുന്ന തുക ഏതെങ്കിലും തരത്തില്‍ മെക്‌സിക്കോ തിരികെ നല്‍കും. 2000 മൈല്‍ ദൂരത്തില്‍ മതില്‍ കെട്ടാന്‍ വന്‍തുക ചെലവാകുമെന്നാണ് കണക്കുകൂട്ടല്‍.

അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കാന്‍ 10,000 ഉദ്യോഗസ്ഥരെ കൂടി നിയമിക്കും. അനധികൃത കുടിയേറ്റം തടയാനും ശക്തമായ നടപടി സ്വീകരിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം. അനധികൃത കുടിയേറ്റക്കാരെ തടയാന്‍ നടപടി സ്വീകരിക്കാത്ത നഗരങ്ങള്‍ക്കുള്ള ഫണ്ടില്‍ കുറവ് വരുത്താനും നീക്കമുണ്ട്.

Top