അമേരിക്കയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ വ്യാപക നാശം വിതച്ച് ചുഴലിക്കാറ്റ്

വാഷിങ്ടണ്‍: അമേരിക്കയില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്. യുഎസിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലകളിലാണ് കാറ്റ് വ്യാപക നാശനഷ്ടം വിതച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് വീടുകള്‍ നശിച്ചു. പ്രകൃതി ദുരന്തത്തിന്റെ ഭീകര ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ ലോകം കണ്ട് കഴിഞ്ഞു.

ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ച വീടുകളുടെ പുനരധിവാസം അധികൃതര്‍ നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദുരന്ത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി സഹായ ഹസ്തങ്ങള്‍ രാജ്യത്തിന് ലഭിക്കുന്നുണ്ട്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Top