അമേരിക്കയുടെ ഉപരോധം; മുന്നറിയിപ്പ് നല്‍കി ഉത്തര കൊറിയ

പ്യോംഗ്യാംഗ്: ഉത്തരകൊറിയന്‍ പ്രമുഖര്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്.

യുഎസ് ഉപരോധം ആണവ നിരായുധീകരണമെന്ന സ്വപ്നം എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്നാണ് ഉത്തരകൊറിയ മുന്നറിയിപ്പു നല്‍കിയത്.

ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിന്റെ വലംകൈയായ ചോ റിയോംഗ് ഹേ അടക്കം മൂന്നു പേര്‍ക്കെതിരേയാണ് കഴിഞ്ഞയാഴ്ച അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. മനുഷ്യാവകാശ ലംഘനം അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു നടപടി. യുഎസ് പ്രസിഡന്റ് ട്രംപ് ഉത്തരകൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുന്നുണ്ടെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Top