ഭീകരാക്രമണം വര്‍ദ്ധിക്കുന്നു, സിറിയയിലേക്ക് കൂടുതൽ സൈനിക സഹായവുമായി അമേരിക്ക

വാഷിംഗ്ടൺ: സിറിയയില്‍ ഭീകരാക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തില്‍ കൂടുതൽ സൈനിക സഹായവുമായി അമേരിക്ക.

അമേരിക്ക കൂടുതൽ ആയുധങ്ങളും സായുധ വാഹനങ്ങളും സിറിയയിലേക്ക് അയച്ചു. ചൊവ്വാഴ്ച മാത്രം 60 ലേറെ ട്രക്കുകളാണ് ട്രംപ് ഭരണകൂടം ഇവിടേക്ക് അയച്ചതെന്നാണ് വിവരം.

പീരങ്കികളും, റോക്കറ്റുകളും, തോക്കുകളും ഉൾപ്പെടെയുള്ള യുദ്ധോപകരണങ്ങളാണ് അമേരിക്ക സിറിയയ്ക്ക് സഹായമായി നൽകുന്നത്. സിറിയയിലേക്ക് യുദ്ധോപകരണങ്ങൾ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

റാഖയെ ഐഎസ് ഭീകരരിൽ നിന്ന് മോചിപ്പിക്കുന്നതിനായുള്ള സഖ്യസേനയുടെ പോരാട്ടം തുടരുകയാണ്.

Top