25 ദശലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ അമേരിക്ക വീണ്ടും തായ്‌വാനിലേക്ക് അയച്ചു

വാഷിംഗ്ടൺ: മോഡേണ കൊവിഡ് വാക്‌സിനുകളുടെ 25 ദശലക്ഷം ഡോസുകൾ വീണ്ടും തായ്‌വാനിലേക്ക് അയച്ചു.നേരത്തെ 750,000 ഡോസ് വാക്‌സിനുകൻ നൽകിയിരുന്നു. 25 ദശലക്ഷം ഡോസ് മോഡേണ കൊവിഡ് വാക്‌സിന്‍ തായ്‌വാന് സംഭാവന നൽകി അമേരിക്ക. നേരത്തെ 750,000 ഡോസ് വാക്‌സിനുകൾ നൽകിയിരുന്നു. തായ്‌വാൻ- ചൈന സംഘർഷങ്ങൾ വർധിക്കുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം.

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് ട്വിറ്ററിലൂടെയാണ് തായ്‌വാന് അധിക വാക്‌സിൻ അനുവദിച്ച കാര്യം അറിയിച്ചത്. തായ്‌വാനുമായുള്ള ആരോഗ്യ പങ്കാളിത്തത്തിന്‍റെ ഭാഗമായാണ് വാക്‌സിനുകൾ നൽകിയത്.കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ലോക രാജ്യങ്ങളെ സഹായിക്കുന്നതിൽ സന്തോഷമുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് അറിയിച്ചു.

നേരത്തെ ചൈനയുടെ വാക്‌സിനുകൾ തായ്‌വാൻ നിരസിച്ചിരുന്നു. 1949ലെ ആഭ്യന്തര യുദ്ധത്തിന് ശേഷം തായ്‌വാൻ സ്വതന്ത്ര രാജ്യമായെങ്കിലും ചൈന അത് അംഗീകരിച്ചിട്ടില്ല. തായ്‌വാൻ തങ്ങളുടെ പ്രദേശത്തിന്‍റെ ഭാഗമാണെന്ന് ചൈനയുടെ അവകാശവാദം.

Top