അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ലോസ് ഏഞ്ചിലസ്: അമേരിക്കയില്‍ കൊളറാഡോയിലെ സ്‌കൂളില്‍ വെടിവെയ്പ്പ്. സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ ഏഴു പേരുടെ നില ഗുരുതരമാണ്.

സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് വെടിവെയ്ച്ചത്. എന്നാല്‍ ആക്രമണത്തിന്റെ കാരണമോ, അക്രമി ആരെയാണ് ഉന്നം വെച്ചതെന്നോ കാര്യത്തില്‍ വ്യക്തതയില്ല. കൈത്തോക്ക് ഗിത്താര്‍ കെയ്‌സിന് ഉള്ളില്‍ നിന്നും പുറത്തെടുത്താണ് അക്രമികള്‍ വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top