കരിമ്പട്ടികയില്‍ നിന്നും ഷവോമിയെ നീക്കാന്‍ അമേരിക്ക

വാഷിങ്ടണ്‍: കരിമ്പട്ടികയില്‍ നിന്നും ചൈനീസ് ഇലക്‌ട്രോണിക് ഭീമന്‍ ഷവോമിയെ ഒഴിവാക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ഡൊണാള്‍ഡ് ട്രംപ് ഭരണകാലത്താണ് ചൈനീസ് കമ്പനിയായ ഷവോമിയെ അമേരിക്കന്‍ പ്രതിരോധ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ നടപടി പിന്‍വലിക്കാന്‍ ഇപ്പോഴത്തെ യുഎസ് സര്‍ക്കാര്‍ ഒരുങ്ങുന്നതായി റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്.

ജനുവരിയില്‍ അമേരിക്ക ഷവോമിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വാര്‍ത്ത വന്നപ്പോള്‍ ഷവോമി ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞിരുന്നു. കരിമ്പട്ടികയില്‍ നിന്നും ഒഴുവാക്കുകയാണെന്നുള്ള വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഹോങ്കോങ് ഓഹരിവിപണിയില്‍ ഷവോമിയുടെ ഓഹരികള്‍ ആറ് ശതമാനം മുകളിലേക്ക് കുതിച്ചു.

Top