ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം: പാക്കിസ്ഥാനോട് അമേരിക്ക

വാഷിംഗ്ടണ്‍: പാക്കിസ്ഥാനോട് ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഭീകരവാദം ചര്‍ച്ചയായത്.

വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും പോംപിയോ ഇമ്രാനെ അറിയിച്ചു. ഭീകരവാദത്തെ നേരിടേണ്ടതിന്റെ ആവശ്യകതയ്ക്കു പുറമേ, പ്രതിരോധം, ഊര്‍ജം, വ്യാപാരം തുടങ്ങിയ മേഖലകള്‍ സംബന്ധിച്ചും ചര്‍ച്ചയായിട്ടുണ്ട്.

Top