യുഎസ് എടുത്തത് ഏകപക്ഷീയമായ നിലപാട്; ഉത്തരകൊറിയന്‍ വിഷയത്തില്‍ പ്രതികരിച്ച് കിം

ഉത്തരകൊറിയ; അമേരിക്ക ഉത്തരകൊറിയ ഉച്ചകോടിയില്‍ യുഎസ് ഏകപക്ഷീയമായ നിലപാടാണ് എടുത്തതെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരസ്പര വിശ്വാസത്തോടെയുള്ള തീരുമാനമെടുക്കാന്‍ യു.എസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു ഉന്നിന്റെ പ്രതികരണം.

ഡൊണള്‍ഡ് ട്രംപുമായി വിയറ്റ്‌നാമില്‍ നടത്തിയ ഉച്ചകോടി പരാജയപ്പെട്ടു. രണ്ടു മാസത്തിനു ശേഷം നടന്ന പുടിനുമായുള്ള കൂടിക്കാഴ്ച അമേരിക്കയ്ക്ക് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ഉത്തര കൊറിയയെ പിന്തുണയ്ക്കാന്‍ മേഖലയില്‍ മറ്റു ശക്തികളുണ്ടെന്നു ട്രംപിനുള്ള കിമ്മിന്റെ സന്ദേശം കൂടിയായിരുന്നു പുടിന്‍ കിം ജോങ് ഉന്‍ കൂടിക്കാഴ്ച.

Top