ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

വിയറ്റ്‌നാം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മില്‍ നടത്തുന്ന നിര്‍ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. വിയറ്റ്‌നാമിലെ ഹാനോയിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക.

കൂടിക്കാഴ്ചയുടെ രണ്ടാം ദിവസമായ ഇന്ന് ആണവ നിരായുധീകരണം അടക്കമുള്ള വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യുക. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം നല്ല ഒത്തു ചേരലായിരുന്നെന്നാണ് ഇന്നലെ നടന്ന ചര്‍ച്ചയ്ക്കും വിരുന്നിനും ശേഷം ട്രംപ് ട്വീറ്റ് ചെയ്തത്.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഉത്തരകൊറിയന്‍ പ്രതിനിധി കിം യോങ് ചോയ് എന്നിവരും നേതാക്കള്‍ക്കൊപ്പം ഉണ്ട്. ചര്‍ച്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും ഇന്ന് സംയുക്തമായി കരാറില്‍ ഒപ്പുവയ്ക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയയുമായുള്ള ഉപരോധം പൂര്‍ണമായി അവസാനിപ്പിക്കുന്ന തീരുമാനമാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

Top