ലിബിയയില്‍ ഐഎസ് ഭീകരരെ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം; 17 പേര്‍ മരിച്ചു

ട്രിപ്പോളി: ലിബിയയില്‍ ഐഎസ് ഭീകരരെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു.

ലിബിയയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലാണ് ആക്രമണം ഉണ്ടായത്. വ്യേമാക്രമണത്തില്‍ സാധാരണ പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ലിബിയന്‍ ദേശീയ സേനയും യുഎസ് ആഫ്രിക്ക കമാന്‍ഡും സംയുക്തമായിട്ടാണ് ആക്രമണം നടത്തിയത്. തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിരവധി ഭീകരര്‍ ഒളിവിലുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം.

Top