പാക്കിസ്ഥാനെതിരായ സമീപനം ശക്തമാക്കാന്‍ ഒരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍: ഭീകരത നേരിടുന്നതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെതിരായ സമീപനം ശക്തമാക്കാന്‍ ഒരുങ്ങി അമേരിക്ക.

ഇതോടൊപ്പം നാറ്റോ സഖ്യത്തില്‍ അംഗമല്ലാത്ത പാക്കിസ്ഥാന്റെ പദവി താഴ്ത്താനും അമേരിക്ക ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തീരുമാനിച്ചതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഭീകരത നേരിടാന്‍ സാമ്പത്തികവും സൈനികവുമായ സഹായവും പിന്തുണയും അമേരിക്ക ദീര്‍ഘകാലമായി നല്‍കി വരികയാണ്.

മുന്‍കാലങ്ങളില്‍ ഇത് പൂര്‍ണഫലം കണ്ടില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്.

പാക്കിസ്ഥാനുമായി വലിയൊരു സഹകരണമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ യുദ്ധവുമായി ബന്ധപ്പെട്ട നയത്തില്‍ ട്രംപ് ഭരണകൂടം പുനരാലോചന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പാക്കിസ്ഥാന്റെ കാര്യം യു.എസ് ആലോചിക്കുക.

അതേസമയം, ദേശീയ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ അമേരിക്കയും പാക്കിസ്ഥാനും പങ്കാളികളായി തന്നെ തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭീകരര്‍ക്കെതിരായ ഡ്രോണ്‍ ആക്രമണം പൂര്‍ണതോതില്‍ തുടരാനും ട്രംപ് ഭരണക്കൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Top