america – iraq – war plain

വാഷിംഗ്ടണ്‍: യു.എസിന്റെ ഒരു സൈനിക വിമാനം ഇറാഖില്‍ തകര്‍ന്നുവീണതായി പെന്റഗണ്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന നാലു പേരും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. എതിരാളികളില്‍ നിന്നുണ്ടായ ആക്രമണം മൂലമല്ല വിമാനം തകര്‍ന്നതെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ശനിയാഴ്ച വടക്കന്‍ ഇറാഖില്‍ വിമാനം തകര്‍ന്നുവീണെന്ന വിവരം ഇന്നലെ വാഷിംഗ്ടണ്‍ പോസ്റ്റനോട് യു.എസ് നേവി അഡ്മിറല്‍ വ്യക്തമാക്കിയിരുന്നു. നേവി ഹെലികോപ്റ്ററുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഒരു ജോര്‍ദ്ദാന്‍ ഫൈറ്റര്‍ പൈലറ്റിന്റെ ജെറ്റ് വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് ഐസിസ് പിടിയിലായ പൈലറ്റിനെ ക്രൂരമായി അവര്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് യു.എസ് സൈനിക കമാന്‍ഡുകള്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തക സംഘങ്ങളെ വടക്കന്‍ ഇറാഖില്‍ വിന്യസിച്ചിട്ടുണ്ട്.

Top