അമേരിക്കയില്‍ വീ​ണ്ടും ഇ​ന്ത്യ​ൻ വം​ശ​ജ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു…..

shot-dead

ടെ​ന്ന​സി: അമേരിക്കയില്‍ മോ​ട്ട​ലി​നു പു​റ​ത്തു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ടു. ടെ​ന്ന​സി​യി​യി​ലാ​ണ് അ​ന്പ​ത്താ​റു​കാ​ര​നാ​യ ഖ​ണ്ഡു പ​ട്ടേ​ൽ കൊ​ല്ല​പ്പെ​ട്ട​ത്. എ​ട്ടു മാ​സ​മാ​യി വൈ​റ്റ്ഹേ​വ​നി​ലെ മോ​ട്ട​ലി​ൽ ഹൗ​സ്കീ​പ്പ​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

ഖ​ണ്ഡു​വി​ന്‍റെ ഭാ​ര്യ​യും കു​ട്ടി​ക​ളും ഇ​തേ മോ​ട്ട​ലി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

വെ​ടി​വ​യ്പി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ക്ര​മി​യെ സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഫെ​ബ്രു​വ​രി​ക്കു​ശേ​ഷം അ​ഞ്ചാ​മ​ത് ആ​ളാ​ണ് അമേരിക്കയില്‍ വി​വി​ധ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ ഭൂ​രി​പ​ക്ഷ​വും വം​ശീ​യാ​തി​ക്ര​മ​ങ്ങ​ളാ​യി​രു​ന്നു.

Top