ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്ക

റാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്ക. അമേരിക്കന്‍ സൈന്യത്തെ പുറത്താക്കുമെന്ന ഇറാഖിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് പ്രതികരണം. 2,500 യുഎസ് സൈനികരാണ് ഐഎസ് ദൗത്യത്തിന്റെ ഭാഗമായി ഇറാഖിലുള്ളത്. സിറിയയില്‍ 900 സൈനികരും. ഭീകരസംഘടനയായ ഐഎസ് വീണ്ടും തലപൊക്കുന്നത് തടയാനാണ് ഇറാഖില്‍ യുഎസ് സേനാസാന്നിധ്യം തുടരുന്നത്.

സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ചരമവാര്‍ഷികച്ചടങ്ങിലുണ്ടായ ഇരട്ടസ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേര്‍ അറസ്റ്റിലായെന്ന് ഇറാന്‍ ആഭ്യന്തരമന്ത്രി അഹ്‌മദ് വാഹ്ദി അറിയിച്ചു.നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. പ്രതികളെന്നു സംശയിക്കുന്നവരെ 5 പ്രവിശ്യകളില്‍ നിന്നായാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കിഴക്കന്‍ ബഗ്ദാദില്‍ യുഎസ് സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്‍ ബന്ധമുള്ള ഷിയാ സംഘടനയുടെ മുതിര്‍ന്ന നേതാവും കൂട്ടാളികളും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് രാജ്യത്തെ യുഎസ് സഖ്യസേനാത്താവളങ്ങള്‍ അടച്ചുപൂട്ടാന്‍ ഇറാഖ് സര്‍ക്കാര്‍ ആലോചന തുടങ്ങിയതെന്നാണ് വിവരം. തുടര്‍നടപടിക്കായി ഉന്നതസമിതിക്കു രൂപം നല്‍കുകയും ചെയ്തു.

Top