അമേരിക്കയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം ; ഏഴു പേര്‍ മരിച്ചു

flight

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ രണ്ടുചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ മരിച്ചു. അലാസ്‌കയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. യു​എ​സ് കോ​ണ്‍​ഗ്ര​സി​ലെ റി​പ്പ​ബ്ലി​ക്ക​ന്‍ അം​ഗ​വും മ​ര​ണ​മ​ട​ഞ്ഞ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

കെ​നാ​യി പെ​നി​ന്‍​സു​ല​യി​ലെ ന​ഗ​ര​മാ​യ സോ​ള്‍​ഡോ​ട്ട്ന​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഇരുവിമാനങ്ങളില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഗാ​രി നോ​പ്പ് ആ​ണ് മ​രി​ച്ച​തെന്ന് പോലീസ് അറിയിച്ചു.

Top