യൂട്യൂബ് ആസ്ഥാനത്തെ വെടിവെപ്പ് ; അക്രമി മുമ്പ് സ്ഥലം സന്ദര്‍ശിച്ചിരുന്നുവെന്ന് പൊലീസ്

nasim-new

കാലിഫോര്‍ണിയ:അമേരിക്കയില്‍ യുട്യൂബ് ആസ്ഥാനത്ത് നടത്തിയ വെടിവെപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അക്രമി സ്ഥലം സന്ദര്‍ശിച്ചിരുന്നുവെന്ന് പൊലീസ്. മണിക്കൂറുകള്‍ക്ക് മുന്‍പ് ഇവര്‍ ഇവിടെയെത്തി ആക്രമണം നടത്താനുള്ള പദ്ധതികള്‍ തയറാക്കിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നസീം നജാഫി അഹ്ദം(39) എന്ന യുവതിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു ശേഷം ഇവര്‍ സ്വയം വെടിയുതിര്‍ത്തു ജീവനൊടുക്കിയിരുന്നു.

യുവതി കമ്പനിയുടെ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. യൂട്യൂബ് ചാനലില്‍ നിന്നുള്ള വരുമാനത്തില്‍ കുറവ് വരുത്തിയതായും കമ്പനി വേര്‍തിരിവ് കാണിക്കുന്നാതായും നസീം അഗ്ദാം ആരോപിച്ചിരുന്നു. ഇക്കാര്യം വിശദീകരിക്കുന്ന വീഡിയോയും നസീം തന്റെ ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം നസീമിന്റെ ചാനലുകള്‍ ടേംസ് ഓഫ് സര്‍വീസ് ലംഘിച്ചു എന്ന് കാണിച്ച് യൂട്യൂബ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രതിഷേധസൂചകമായി തന്റെ വെബ്‌സൈറ്റിലും നസീം കുറിപ്പെഴുതിയിരുന്നു. 2011 മുതല്‍ നസീം വണ്ടര്‍1 എന്ന ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് നസീം. വെടിവെപ്പിന് പിന്നാലെ നസീമിന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളും നീക്കം ചെയ്തു. കൈത്തോക്കുമായി യൂട്യൂബ് ആസ്ഥാനത്തെത്തിയ ഇവര്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top