അമേരിക്കയുമായുള്ള വ്യാപാര പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമെന്ന് ചൈന

ബെയ്ജിങ്; അമേരിക്കയുമായുള്ള വ്യാപാര പ്രതിസന്ധിക്ക് ഉടന്‍ തന്നെ അയവ് വരുമെന്ന് അറിയിച്ച് ചൈനീസ് വ്യവസായ പ്രതിനിധി വാങ് ഷുവ്. പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കഠിന പരിശ്രമം നടത്തുന്നുണ്ടെന്നും ഉടന്‍ തന്നെ ഫലം കാണുമെന്നും വാങ് ഷുവ് പ്രതീക്ഷ പ്രകടിപ്പിച്ചു.

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഒഴിവാക്കുന്നതുള്‍പ്പെടെ നിരവധി മാര്‍ഗങ്ങള്‍ തേടുന്നുണ്ട്, വാഷിങ്ങ്ടണ്‍ പ്രതിനിധികളുമായുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വാങ് ഷുവ് പറഞ്ഞു. സത്യസന്ധവും നീതിയുക്തവുമായ അവസരം ഇരുരാജ്യങ്ങളുടെ വ്യാപര പ്രതിസന്ധി പരിഹരിക്കുന്നതിനായി ഉണ്ടാകുമെന്നും വാങ് ഷുവ് കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രതിനിധി റോബര്‍ട്ട് ലെറ്റ്‌സിതറുമായുള്ള കൂടിക്കാഴ്ച്ച ഏറെ ഫലപ്രദമായിരുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇരു രാജ്യങ്ങളും തമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന വ്യാപര യുദ്ധം അവസാനിപ്പിക്കാന്‍ സമഗ്രമായ ഇടപെടലാണ് വ്യാപാര പ്രതിനിധികള്‍ തമ്മില്‍ നടക്കുന്നത്. മാര്‍ച്ച് ഒന്നിനകം വ്യാപാര പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ അമേരിക്ക ചൈനയോട് പുതിയ മാര്‍ഗങ്ങള്‍ ആരാഞ്ഞിരുന്നു. ഇത് ഫലത്തില്‍ വരാതിരുന്നതിനാല്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ആ തീരുമാനം അമേരിക്ക പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു.

Top