കോവിഡ് അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കം: ട്രംപ്

വാഷിങ്ടണ്‍: വീണ്ടും ചൈനയ്‌ക്കെതിരെ ആരോപണവുമായി അമേരിക്ക. അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കമാണ് കോവിഡ് എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം.

”ചൈനയില്‍നിന്നുള്ള മഹാമാരി, അതാണിത്, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നുതന്നെയായിരുന്നു, പക്ഷേ അവരതിന് അനുവദിച്ചു. ഞങ്ങള്‍ പുതിയൊരു വ്യാപാര കരാര്‍ ഒപ്പിട്ടിരുന്നു. അതിന്റെ മഷി ഉണങ്ങും മുന്‍പാണ് ഇത് സംഭവിച്ചത്.” ട്രംപ് പറഞ്ഞു.

കോവിഡിന് പിന്നില്‍ ചൈനയുടെ ആസൂത്രിത നീക്കമാണെന്ന തരത്തില്‍ നേരത്തേയും ട്രംപ് വിമര്‍ശനം ഉന്നയിച്ചിരുന്നു. അമേരിക്കയിലുള്‍പ്പെടെ കൊവിഡ് കനത്ത നാശനഷ്ടമുണ്ടാക്കുന്നത് കാണുമ്പോള്‍ തനിക്ക് ചൈനയോടുള്ള ദേഷ്യം ഇരട്ടിച്ചുവരികയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു.

കോവിഡിനെ ‘ചൈനീസ് വൈറസ്’ എന്നു വിളിച്ച ട്രംപിന്റെ നടപടി ഏറെ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.

Top