10 മിനുട്ട് ഇരുന്നാൽ ആ ഭാഗം മുറിച്ചു മാറ്റേണ്ടി വരും !

ഷിക്കാഗോ: തണുപ്പില്‍ അമേരിക്കന്‍ നഗരമായ ഷിക്കാഗോ ഒന്നാം സ്ഥാനത്തേക്ക്. ബുധനാഴ്ചയാണ് ഏറ്റവുമധികം തണുപ്പ് ഇവിടെ രേഖപ്പെടുത്തിയത്.

ആര്‍ട്ടിക് മേഖലയില്‍ നിന്നു വരുന്ന തണുത്ത കാറ്റ് അഥവാ പോളാര്‍ വോര്‍ട്ടെക്‌സ് താപനില മൈനസ് 53 സെല്‍ഷ്യസില്‍ വരെ എത്തിക്കും. മിനിസോട്ടയില്‍ ഇത് മൈനസ് 70 വരെ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രദേശവാസികളോട് വീടിനു പുറത്തു പോകുമ്പോള്‍ ദീര്‍ഘശ്വാസം എടുക്കുന്നത് ഒഴിവാക്കുവാനും സംസാരം പരിമിതപ്പെടുത്താനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് തന്നെ ശൈത്യമുണ്ടാക്കിയേക്കാവുന്ന അപകടത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ അമേരിക്കയില്‍ പൂജ്യത്തില്‍ താഴെയുള്ള താപനിലയില്‍ 55 ദശലക്ഷത്തോളം ആളുകള്‍ കഴിയേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു. വിസ്‌കോന്‍സിന്‍, മിഷിഗണ്‍, ഇല്ലിനോയിസ്, അലബാമ, മിസിസിപ്പി തുടങ്ങിയ സംസ്ഥാനങ്ങളൊക്കെ എമര്‍ജന്‍സി പ്രഖ്യാപിച്ചു കഴിഞ്ഞു. തണുപ്പേറിയ പ്രദേശത്ത് പ്രതിരോധിക്കുന്ന വേഷങ്ങള്‍ ഇല്ലാതെ 10 മിനിട്ട് നിന്നാല്‍ കൂടുതല്‍ ഇരുന്നാല്‍ ഈ ഭാഗം മുറിച്ചു മാറ്റേണ്ട സ്ഥിതി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് ഏറ്റവും തീവ്രമായി തണുപ്പ് അനുഭവപ്പെടുക. ഷിക്കാഗോയില്‍ അന്റാര്‍ട്ടിക്കയേക്കാള്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു.

Top