അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപരയുദ്ധം അവസാനിക്കുന്നുവെന്ന് സൂചന

വാഷിങ്ടൺ ഡിസി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപരയുദ്ധം അവസാനിക്കുന്നുവെന്ന് സൂചന. ഇതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വ്യാപാര ചര്‍ച്ചകളുടെ അടുത്ത ഘട്ടം ഈ ആഴ്ച വാഷിങ്ടന്‍ ഡി.സിയില്‍ വെച്ച് നടക്കുമെന്ന് ചൈനീസ് വക്താവ് പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യു.എസ് വൈസ് പ്രസിഡന്റ് മെറോന്‍ ബ്രില്യന്റുമാവും ചര്‍ച്ചയില്‍ പങ്കെടുക്കുക.

അര്‍ജന്റീനയില്‍ നടന്ന ചര്‍ച്ചകളുടെ ബാക്കിയാണ് ഇനി നടക്കുക. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള കരാര്‍ പകുതിയില്‍ എത്തി നില്‍ക്കുകയാണിപ്പോള്‍. അത് ഇരു രാഷ്ട്രങ്ങള്‍ക്കും ഗുണകരമാകുന്നതാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ആഴ്ച ബീജിംങിലും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. മാര്‍ച്ച് ഒന്നിന് മുന്‍പ് കരാറില്‍ എത്തിയില്ലെങ്കില്‍ ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 25 ശതമാനം അധികം നികുതി ചുമത്തും.

Top