ചെനീസ് ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് തീരുവ ഇരട്ടിയാക്കാന്‍ ട്രംപ്

വാഷിംഗ്ടണ്‍: ചൈനീസ് ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയ തീരുവ ഇരട്ടിപ്പിച്ച് 200 ബില്യന്‍ ആക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നു. തീരുവ വര്‍ധിപ്പിച്ച് ചൈനയെ സമ്മര്‍ദ്ദത്തിലാക്കി വരുതിക്കു കൊണ്ടുവരുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്ന് ട്രംപ് അഡ്മിനിസ്‌ട്രേഷനിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ജൂലൈ ആദ്യവാരം 34 ബില്യന്‍ ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു.

ജൂലൈ 31ന് നടത്തിയ അവലോകത്തിനുശേഷം അടുത്ത 16 ബില്യന്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ക്കു കൂടി തീരുവ ചുമത്തി. ഇതിനു പുറമെ 200 ബില്യന്‍ ഡോളറിന്റെ ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് പത്ത് ശതമാനം മുതല്‍ 25 ശതമാനം വരെ ലെവി ഉയര്‍ത്തുമെന്ന ഭീഷണിയാണ് ട്രംപ് മുഴക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നേക്കുമെന്നാണ് സൂചന.

അതേ സമയം യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂച്ചിന്‍ ചൈനീസ് ഉപപ്രധാനമന്ത്രി ലിയു ഹി എന്നിവരുടെ പ്രതിനിധികള്‍ ഇത് സംബന്ധിച്ച് നീക്കുപോക്കുകള്‍ക്കായി ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്. ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് പസ്പരം വാശിയോടെ ഇരുരാജ്യങ്ങളും തീരുവ വര്‍ധിപ്പിക്കുക വഴി മാസങ്ങളായി വ്യാപാര നയതന്ത്രസാമ്പത്തിക മേഖലകളില്‍ മാസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

Top