ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്കെര്‍പ്പെടുത്തി അമേരിക്ക

US wants

അമേരിക്ക: കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. അമേരിക്കന്‍ പൗരന്‍മാര്‍ക്കും രാജ്യത്തെ സ്ഥിരം താമസക്കാര്‍ക്കും വിലക്ക് ബാധകമല്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

മെയ് നാലിന് രാത്രി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. സൗത്ത് ആഫ്രിക്ക, ബ്രസീല്‍, ബ്രിട്ടണ്‍, അയര്‍ലന്‍ഡ്, ചൈന, ഇറാന്‍ അടക്കം നിരവധി രാജ്യങ്ങള്‍ നിലവില്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു. അതിനിടെ ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്ന പൗരന്മാര്‍ക്ക് ഓസ്‌ട്രേലിയയും വിലക്ക് ഏര്‍പ്പെടുത്തി.

ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ തിരിച്ചെത്തുന്നതിന് മുമ്പ് ഇന്ത്യയില്‍ 14 ദിവസം ചെലവഴിച്ചിട്ടുണ്ടെങ്കില്‍ രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കില്ല. വിലക്ക് ലംഘിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവോ, 66,000 ഡോളര്‍ പിഴയോ ചുമത്തുമെന്നും ഓസ്‌ട്രേലിയന്‍ ഭരണകൂടം അറിയിച്ചു. ഇന്ത്യയില്‍ 9000ത്തോളം ഓസ്‌ട്രേലിയക്കാര്‍  ഉണ്ടെന്നാണ്‌ ഇതുവരെയുള്ള കണക്കുകള്‍.

Top