ഐഎസ് ഭീകരരേക്കാൾ വലിയ ഭീഷണിയാണ് പുടിനെന്ന് അമേരിക്ക

വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. ലോകജനതയ്ക്കും അമേരിക്കയ്ക്കും ഐഎസ് ഭീകരരേക്കാൾ വലിയ ഭീഷണിയാണ് വ്‌ലാഡിമിർ പുടിനെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു.

അമേരിക്കൻ സെനറ്റർ ജോൺ മക്കെയ്ന്റേതാണ് ഈ പ്രതികരണം. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമം നടത്തിയ റഷ്യ ജനാധിപത്യ വ്യവസ്ഥകൾക്കു തന്നെ ഭീഷണിയാണെന്ന് മക്കെയ്ൻ അഭിപ്രായപ്പെട്ടു.

എന്നാൽ, ഇക്കാര്യത്തിന് തന്റെ പക്കൽ വ്യക്തമായ തെളിവുകൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫ്രഞ്ച് പ്രസിഡന്റു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താനോ തെരഞ്ഞെടുപ്പു പ്രക്രിയകളിലോ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ ആയിരുന്നു പുടിനും കൂട്ടരും ശ്രമിച്ചിരുന്നതെങ്കിൽ കണക്കിനു പ്രഹരമേറ്റു വാങ്ങേണ്ടി വരുമായിരുന്നുവെന്നും മക്കെയ്ൻ കൂട്ടിച്ചേർത്തു.

പുടിന്റെ ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടികൾ സ്വീകരിക്കാനോ പ്രതികരിക്കാനോ അമേരിക്ക തയ്യാറാവില്ലെന്നും പുടിൻ നീചപ്രവൃത്തികൾ തുടരട്ടെയെന്നും എന്നും മക്കെയ്ൻ വ്യക്തമാക്കി.

Top